ലോക വയോജന അതിക്രമ അവബോധ ദിനം; പുത്തിഗെ പ്രദേശത്തെ സൗമ്യമുഖം സുശീലാമ്മയെ എ.ജെ.ബി സ്കൂൾ പുത്തിഗെയുടെ നേതൃത്വത്തിൽ ആദരിച്ചു
കുമ്പള(www.truenewsmalayalam.com) :സമൂഹത്തിൽ മുതിർന്ന പൗരന്മാർക്കെതിരെ വലിയതോതിലുള്ള അതിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളിൽ വയോജനങ്ങളോടുള്ള സ്നേഹവും കരുതലും വളർത്തുകയെന്ന ലക്ഷ്യവുമായി ലോക വയോജന അതിക്രമ അവബോധ ദിനത്തിൽ പുത്തിഗെ പ്രദേശത്തെ സൗമ്യമുഖം സുശീലാമ്മയെ എ.ജെ.ബി സ്കൂൾ പുത്തിഗെയുടെ നേതൃത്വത്തിൽ ആദരിച്ചു.
പ്രധാനാധ്യാപിക ആർ. സിന്ധു ഷാൾ അണിയിച്ച് സ്നേഹോപഹാരം കൈമാറി.
മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിലും അവർക്ക് സംരക്ഷണം ഒരുക്കുന്നതിലും സദാ ജാഗരൂകരായിരിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.
അധ്യാപകരായ എ.വി ബാബുരാജ്, ബി.സരിത,ആയിഷത്ത് റിലാഹ്,എ.അശ്വിനി എന്നിവർ നേതൃത്വം നൽകി.
Post a Comment