JHL

JHL

മൊഗ്രാൽ ദേശീയ പാതയിൽ അപകടം ; ബൈക്ക് യാത്രക്കാരൻ മരിച്ചു

 


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ദേശീയ പാതയിലുണ്ടായ അപകടത്തെ തുടർന്ന്  ബൈക്ക് യാത്രികൻ മരിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുമ്പള പെര്‍വാഡ് ദേശീയ പാതയില്‍ ബൈക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ഷിരിബാഗിലു സ്വദേശി സദാനന്ദ ഷെട്ടിയുടെ മകന്‍ ആകാശ് (19) മരിച്ചത്.  

ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ ആകാശ് മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

 പോസ്റ്റ് മോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോളിടെക്‌നിക് വിദ്യാര്‍ഥിയാണ് ആകാശ്. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

No comments