JHL

JHL

മൊഗ്രാൽ കൊപ്പളം അണ്ടർ പാസേജ്: വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാരുടെ ഇടപെടൽ.

മൊഗ്രാൽ(www.truenewsmalayalam.com) : രണ്ട് ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയിലും, വേലിയേറ്റത്തിലും മൊഗ്രാൽ കൊപ്പളം ദേശീയപാതയ്ക്ക് സമീപത്തായി പുതുതായി നിർമ്മിച്ച അണ്ടർ പാസേജിൽ വെള്ളം കയറിയത് പ്രദേശവാസികൾക്ക് ദുരിതമായി.

 ഈ വർഷം ആദ്യമാണ് അണ്ടർ പാസേജ് പണിപൂർത്തിയാക്കി മൊഗ്രാൽ പടിഞ്ഞാർ പ്രദേശവാസികൾക്ക് തുറന്നു കൊടുത്തത്. അധികൃതരുടെ ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ നാട്ടുകാർ തന്നെ ലിങ്ക് റോഡ് ഉണ്ടാക്കി വാഹന സൗകര്യത്തിന് സൗകര്യമൊരുക്കി കൊടുക്കുകയായിരുന്നു. കൊപ്പളം,ഗാന്ധിനഗർ എസ് സി കോളനി, നാങ്കി കടപ്പുറം, ബീച്ച് റിസോട്ടുകൾ എന്നിവിടങ്ങളിലേക്കായി ദിവസേന ഇതുവഴി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ഒപ്പം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ കയറ്റി ഓട്ടോയടക്കം നിരവധി വാഹനങ്ങളും പോകുന്നുണ്ട്. അതുകൊണ്ടുതന്നെ വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ ശ്രമം തുടങ്ങിയിട്ടുണ്ട്

 താത്കാലിക സംവിധാനം എന്ന നിലയിൽ ജെസിബി ഉപയോഗപ്പെടുത്തി ഓവുചാൽ നിർമ്മിച്ച്, പൈപ്പുകൾ സ്ഥാപിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നത്. നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച ലിങ്ക് റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി തരണമെന്ന് പ്രദേശവാസികൾ അണ്ടർ പാസേജ് തുറന്നു കൊടുത്തത് മുതൽ ആവശ്യപ്പെട്ട് വരികയാണ്. ഇതിനായി എംപി, എംഎൽഎ ഫണ്ടോ, ത്രിതല പഞ്ചായത്ത് ഫണ്ടോ അനുവദിക്കണമെന്നാണ് ആവശ്യം.

 പ്രവർത്തനങ്ങൾക്ക് ശിഹാബ് മാഷ്,സാദിഖ് കൊപ്പളം, ഇസ്മായിൽ-മൂസ, മുസ്തഫ കൊപ്പളം, മുനീർ ബികെ, ഹസ്സൻ -മൂസ, ഖാലിദ് കെഎ, മൂനാസിർ കൊപ്പളം എന്നിവർ നേതൃത്വം നൽകിവരുന്നു.



No comments