JHL

JHL

മികച്ച മാർക്കോടെ എം.ബി.ബി.എസ്‌ പഠനം പൂർത്തീകരിച്ച ഡോക്ടർ ആയിഷ ഹന്നയെ ദേളി മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു.

ദേളി(www.truenewsmalayalam.com) : ദേളിയിലെ പൗരപ്രമുഖൻ ഡി എ മുഹമ്മദ് കുഞ്ഞിയുടെ പേരമകളും, ഷാഫിയുടെ മകളുമായ ഡോ.ആയിഷ ഹന്ന എസ് പി നാടിനഭിമാനമായി.

  എം ബി ബി എസ്‌ പഠനം പൂർത്തിയാക്കിയ ഡോ.ആയിഷക്ക് ദേളി മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്‌നോഹാപഹാരം പ്രസിഡന്റ് അബ്ദുൽസലാം നൽകി. 

മുൻപ്രസിഡന്റ് ഡി എ മുഹമ്മദ് കുഞി, ജമാഅത്ത് ജനറൽ സെക്രട്ടറി ഷാനവാസ്‌ കെഎം ദേളി, ട്രഷറർ അഹ്‌മദ്‌ലി ഉലൂജി, യു എ ഇ ദേളി ജമാഅത്ത് പ്രസിഡന്റ് മൊയ്‌ദീൻ കല്ലട്ര,അർഫാത്ത് അബ്ദുല്ല, ഫൈസൽ, താജുൽമുനീർ, ഉനൈസ്,ഹബീബ്,ഷാഹിദ്,അഷറഫ്, യൂസുഫ്,ഹനീഫ,മഹമൂദ് എന്നിവർ സംബന്ധിച്ചു

No comments