കാസർഗോഡ് ഗവ. എൽ.പി സ്കൂളിൽ പ്രവേശനോത്സവം ആവേശമായി
കാസറഗോഡ്(www.truenewsmalayalam.com) : കാസർഗോഡ് ഗവ.എൽ പി സ്കൂൾ തെരുവത്തിൽ പ്രവേശനോത്സവം കുട്ടികൾക്ക് പുതിയ അനുഭവമായി.
അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും ചേര്‍ന്ന് വര്‍ണാഭമായ വരവേല്‍പ്പാണ് ഇത്തവണ നല്‍കിയത്. പുതുതായി വിദ്യാലയത്തിലേക്കെത്തിയ കുട്ടികളെ തൊപ്പികള്‍ അണിയിച്ചും ബലൂൺ നല്‍കിയുമാണ് വിദ്യാലയത്തിലേക്ക് എതിരേറ്റത്.
ചടങ്ങിൽ എസ് എം സി ചെയർപെഴ്സൺ നൈമുന്നീസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ പി ടി എ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ആഫില ബഷീർ ഉത്ഘാടനം ചെയ്തു. ആസ്ക് തളങ്കര സെക്രട്ടറി ശിഹാബ് ഊദ് , മദർ പി ടി എ പ്രസിഡന്റ് ശാലിനി, ആശാ വർക്കർ മിനി, രമ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ ക്ലബ്ബുകൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. കുട്ടികൾക്ക് മധുര പലഹാരവും പാൽ പായസവും നൽകി. ചടങ്ങിന് ഷാജു മാഷ് നന്ദി പറഞ്ഞു.
Post a Comment