സ്വകാര്യ ഭൂമിയിൽ മരം നട്ടാൽ വനംവകുപ്പിന്റെ ധനസഹായം.
1 മുതൽ 2 വർഷം വരെ പ്രായമുളള തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായാണ് ധനസഹായം
50 തൈകൾ മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50 രൂപ നിരക്ക്
201 മുതൽ 400 എണ്ണം തൈകൾക്ക് തൈ ഒന്നിന് 40 രൂപ നിരക്ക് (ഏറ്റവും കുറഞ്ഞ ധനസഹായം 10000/- രൂപ),
∙401 മുതൽ 625 എണ്ണം തൈകൾക്ക് തൈ ഒന്നിന് 30 രൂപ നിരക്ക് (ഏറ്റവും കുറഞ്ഞ ധനസഹായം 16,000/- രൂപ)
അപേക്ഷിക്കേണ്ട വിധം
കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറവും കാസർകോട് സാമൂഹിക വനവൽക്കരണ വിഭാഗം ഓഫിസിൽ നിന്നും വനം വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31നകം സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ ഉദയഗിരി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫിസിലോ, ഹൊസ്ദുർഗ്, ഉദയഗിരി റേഞ്ച് ഫോറസ്റ്റ് ഓഫിസുകളിലോ നൽകാവുന്നതാണ്. 04994-255 234, 8547603836.
വനമിത്ര പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം-വന്യ ജീവി വകുപ്പ് 2023-24 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25000/- രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകും. ജില്ലയിൽ താൽപര്യമുളള വ്യക്തികൾ, വിദ്യാദ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ ജൂലൈ 31ന് മുമ്പ് വിദ്യാനഗർ ഉദയഗിരിയിലുളള സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫിസിൽ അപേക്ഷ നൽകണം. 04994 255234.
കാവ് സംരക്ഷണത്തിന് ധനസഹായം
ജില്ലയിലെ കാവുകളെ സംരക്ഷിച്ച് പരിപാലിച്ചു വരുന്നതിന് 2023-24 വർഷത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വനവിസ്തൃതി, ജൈവവൈവിധ്യം എന്നിവ പരിഗണിച്ച് അവ സംരക്ഷിക്കുന്നതിനുളള കർമ പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്. നിശ്ചിത ഫോറത്തിലുളള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, കാവു സംരക്ഷണത്തിനുളള കർമ പദ്ധതികൾ എന്നിവ ഉളളടക്കം ചെയ്തിരിക്കണം. പദ്ധതിപ്രകാരം മുൻപ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ ജൂലൈ 31ന് മുൻപായി വിദ്യാനഗർ ഉദയഗിരിയിലുളള സാമൂഹിക വനവൽക്കരണം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫിസിൽ ലഭിക്കണം. 04994-255234
അപേക്ഷാ ഫോമിനും വിവരങ്ങൾക്കും ഉദയഗിരിയിലുളള സാമൂഹിക വനവത്ക്കണ വിഭാഗം ഓഫിസിലോ കാസർകോട്, ഹൊസ്ദുർഗ് സാമൂഹിക വനവത്ക്കരണം റേഞ്ചുകളിലോ ബന്ധപ്പെടണം. അപേക്ഷ ഫോറം കേരള വനം വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്
പി.ധനേഷ്കുമാർ, ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, കാസർകോട്
‘‘തൈകൾ നട്ട സ്വകാര്യ വ്യക്തികൾ സാമൂഹിക വനവൽക്കരണ വിഭാഗത്തിൽ അപേക്ഷ നൽകണം. പിന്നീട് കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ സാമൂഹിക വനവൽക്കരണ വിഭാഗം തൈകൾ നട്ട സ്ഥലത്ത് പരിശോധന നടത്തും. 2 വർഷം വരെയായ തൈകളെ അപേക്ഷയ്ക്ക് പരിഗണിക്കും.’’
Post a Comment