കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വെൽഫെയർപാർട്ടി നേതാക്കൾ രാജ്‌മോഹൻ എംപി ക്ക് നിവേദനം നൽകി.
കാസറഗോഡ്(www.truenewsmalayalam.com) : കണ്ണൂർ വിമാനത്താവളം ഇന്ന് നേരിടുന്ന അവഗണന മാറ്റാൻ ഇടപെടണമെന്നാവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം പിക്ക് വെൽഫെയർ പാർട്ടി നേതാക്കൾ നിവേദനനം നൽകി.
വെൽഫെയർ പാർട്ടി കാസറഗോഡ് ജില്ലാ പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര, കണ്ണൂർ ജില്ലാ പ്രസിഡൻറ് സാദിഖ് ഉളിയിൽ എന്നിവർ ചേർന്നാണ് എം പിയെ കണ്ട് കാര്യങ്ങൾ ചർച്ചചെയ്ത് നിവേദനം നൽകിയത്.
ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവീസുകൾ നടത്തിയിരുന്നേടത്ത് ഇപ്പോൾ വെറും രണ്ട് കമ്പനികൾ മാത്രമാണ് സർവീസ് നടത്തുന്നത്.
പിന്നോക്കം നിൽക്കുന്ന മലബാർ മേഘലക്ക് വികസനത്തിന് മുതല്കൂട്ടാവേണ്ട വിമാനത്താവളമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന മൂലം ഈ നിലക്കായതെന്നും അതിന് ശക്തമായ അടിയന്തിര ഇടപെടലുകൾ ഉണ്ടാവണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു .
Post a Comment