കൊടിയമ്മയിലും പരിസര പ്രദേശങ്ങളിലും കള്ളന്മാരുടെ ശല്യം രൂക്ഷം; പോലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണം-എസ്‌ഡിപിഐ
കുമ്പള : കൊടിയമ്മയിലും പരിസര പ്രദേശങ്ങളിലും കവർച്ചകൾക്ക് അറുതിയില്ല, പോലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്ന് എസ്‌ഡിപിഐ.
മൂന്നു ദിവസം മുമ്പ് കൊടിയമ്മയിൽ നാടിനെ തന്നെ ഞെട്ടിച്ചു കൊണ്ട് പ്രവാസിയുടെ വീട്ടിൽ നടന്ന മോഷണം കൂടാതെ ഊജാർ, പൂക്കട്ട,മടുവം ഭാഗങ്ങളിൽ കോഴി,ആട് എന്നിവ കൂടാതെ മറ്റു വീട്ടുപകരണങ്ങൾ മോഷണം പോയതായും നാട്ടുകാർ പരാതിപ്പെടുന്നു.
സംശയ സാഹചര്യത്തിൽ അപരിചതരായ ചിലരെ രാത്രിയിൽ കണ്ടെന്നും ഓടി രക്ഷപെട്ടുമെന്നൊക്കെ നടക്കുന്ന അഭ്യൂഹങ്ങൾ കാരണം പല വീട്ടുകാരും വളരെ ഭീതിയിലാണ് കഴിയുന്നത്.
പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ പെട്രോളിംഗ് നടത്തണമെന്നും, ജനങ്ങളുടെ ഭീതി ഒഴിവാക്കി കൊടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എസ്‌ഡിപിഐ കൊടിയമ്മ ബ്രാഞ്ച് പ്രസിഡന്റ് കാസിം കൊടിയമ്മ ആവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി ഇബ്രാഹിം കൊടിയമ്മ,ട്രഷറർ കബീർ പൂക്കട്ട, മൊയ്‌ദു എന്നിവർ പങ്കെടുത്തു.
Post a Comment