JHL

JHL

വർധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസ് ഒഴിവാക്കണം; കുമ്പള പഞ്ചായത് നിവേദനം നൽകി.

കുമ്പള(www.truenewsmalayalam.com)  : വർധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസം അപേക്ഷാ ഫീസും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ എ കെ എം അഷറഫ് മുഖാന്തരം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നിവേദനം നൽകി.

  കുമ്പള ഗ്രാമപഞ്ചായത്ത് 2019 ലെ കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം കാറ്റഗറി ഒന്നിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട മത്സ്യ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടലോര മേഖലയും കൂലിപ്പണിയെടുത്ത് ഉപജീവനം കഴിയുന്ന സാധുക്കളായ കുടുംബങ്ങൾ കഴിയുന്ന പ്രദേശങ്ങളാണ്.പട്ടികവർഗ്ഗ/ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഒട്ടേറെ കുടുംബങ്ങളും പഞ്ചായത്ത് പ്രദേശത്ത് താമസിച്ചവരുന്നു. നിലവിൽ പരിഷ്കരിച്ചിട്ടുള്ള നിരക്കിൽ അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് മുതലായവ ഒടുക്കുക എന്നുള്ളത് കുമ്പള ഗ്രാമപഞ്ചായത്തിലെ സാധുക്കളായ മത്സ്യത്തൊഴിലാളികൾക്കും മറ്റു കുടുംബങ്ങൾക്കും വളരെയധികം ക്ലേശകരമായിട്ടുള്ളതും സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമാണ്.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചു 2019ലെ കേരള പഞ്ചായത്ത്/മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 10/04/2023 മുതൽ പരിഷ്കരിച്ച ഫീസുകൾ ഒഴിവാക്കി പഴയ നിരക്കിൽ അനുമതി ലഭ്യമാക്കുനാമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം സമർപ്പിച്ചത്.

No comments