കൊപ്പളം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് 19 ആം വാർഡ് കൊപ്പളം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് കുരുന്നുകളുടെ വിവിധങ്ങളായ കലാപരിപാടികൾ, സർട്ടിഫിക്കറ്റ് വിതരണം, സമ്മാന വിതരണം എന്നിവ നടന്നു.
വാർഡ് മെമ്പർ കൗലത്ത് ബീവി ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ ഭവാനി അധ്യക്ഷതവഹിച്ചു. കുടുംബശ്രീ പ്രവർത്തകരായ സമീറ, നിഷ,സബാന, റംഷി, കുൽസു, സാജിറ, ജസ്‌മീന, നുസ്രത്ത്, രക്ഷിതാക്കളായ ജലീൽ സിഎം, സാദിഖ് കൊപ്പളം, ഇബ്രാഹിം,റാഷിദ് ഗാന്ധിനഗർ, അഷ്റഫ് ബി കെ എന്നിവർ സംബന്ധിച്ചു.
Post a Comment