JHL

JHL

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി കണ്ണൂരിൽ പിടിയിൽ

 

കണ്ണൂര്‍(www.truenewsmalayalam.com) : നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശി കണ്ണൂരിൽ പിടിയിൽ.

കാസർഗോഡ്, നെല്ലിക്കുന്ന് സ്വാസദേശി എന്‍.എ ഉമറുല്‍ ഫാറൂഖി(40)നെയാണ് വിൽക്കാനായി കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്.

ഓട്ടോറിക്ഷയില്‍ ചാക്കുകളിലാക്കിയാണ് ഇയാൾ പുകയില ഉൽപ്പന്നങ്ങൾ കണ്ണൂരിൽ എത്തിച്ചത്.

രഹസ്യ വിവരത്തെ തുടർന്ന് കേരള ബാങ്ക് മേഖല ഓഫീസിന് മുന്നില്‍ വെച്ചാണ്  ഓട്ടോറിക്ഷയില്‍ ചാക്കുകളിലാക്കിയ നിലയിൽ പുകയില ഉല്‍പ്പന്നങ്ങൾ കണ്ടെത്തിയത്.

No comments