JHL

JHL

നിത്യോപയോഗ സാധനങ്ങൾക്ക് തീവില; ജനജീവിതം ദുസഹം, വിലകയറ്റം പിടിച്ച് നിർത്താൻ സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യം; മൊഗ്രാൽ ദേശീയ വേദി.

മൊഗ്രാൽ(www.truenewsmalayalam.com) : നിത്യോപയോഗ സാധനങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലാതെ മത്സരിച്ച് വിപണിയിൽ വില വർദ്ധിപ്പിക്കുകയും, ജനജീവിതം ദുസ്സഹമാവുകയും ചെയ്യുമ്പോഴും  വിപണിയിൽ ഇടപെടാതെ സർക്കാർ മൗനത്തിൽ, പ്രതിപക്ഷമാകട്ടെ കടമ നിർവഹിക്കാതെ നോക്കുകുത്തിയുമായി.

 ദിവസമെന്നോണം നിത്യോപയോഗ സാധനങ്ങളുടെ വില സെഞ്ചുറിയിലേക്ക് കുതിക്കുന്നത്. സർക്കാർ സംവിധാനമാകട്ടെ നോക്കുകുത്തിയായി മാറി. പെരുന്നാൾ വിപണി മുന്നിൽക്കണ്ട് പൂഴ്ത്തിവെപ്പും, കരിഞ്ചന്തയും അവശ്യസാധനങ്ങളുടെ വിലവർദ്ധവനവിന് കാരണമായിട്ടുണ്ട്.

 ഇഞ്ചിക്ക് പിന്നാലെ ഇന്നലെ തക്കാളിയും സെഞ്ച്വറി കടന്നത് ഇതിന് ഉദാഹരണമാണ്. സാധാരണക്കാരായ വീട്ടമ്മമാർ കറി ഉണ്ടാക്കാൻ വാങ്ങുന്ന പരിപ്പിന് പോലും ഇരട്ടി വില വർദ്ധനവാണ് വിപണിയിലുള്ളത്. കോഴിയിറച്ചിക്കും, മത്സ്യങ്ങൾക്കുമൊപ്പം പച്ചക്കറികൾക്കും, പലവ്യഞ്ജനങ്ങൾക്കും കുത്തന വില കൂട്ടിയത് ജന ജീവിതത്തെ ഏറെ ബാധിച്ചിട്ടുണ്ട്.

 ഒരു ഭാഗത്ത്  വൈദ്യുതി ബില്ലിന്റെയും,നികുതി വർദ്ധനവിന്റെയും ഷോക്കിലാണ് സാധാരണക്കാർ. ഇതിനിടയിലാണ് ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള അവശ്യസാധനങ്ങളുടെ വില കയറ്റവും. ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്  സാധാരണക്കാർ അനുഭവിക്കുന്നത്. ഭരണപക്ഷത്തോടൊപ്പം, പ്രതിപക്ഷവും മൗനത്തിലായതോടെ അടുക്കള പൂട്ടേണ്ട അവസ്ഥയിലാണുള്ളത്.

 വിലകയറ്റം പിടിച്ച് നിർത്താൻ സർക്കാറിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

No comments