JHL

JHL

ടൈറ്റാനിക് അവശിഷ്ടം കാണാൻ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ കാണാതായി.

 

വാഷിങ്ടൺ ഡി.സി(www.truenewsmalayalam.com) : ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണിക്കാൻ സഞ്ചാരികളെയും കൊണ്ട് പോയ മുങ്ങിക്കപ്പൽ അറ്റ്ലാന്‍റിക് സമുദ്രത്തിൽ കാണാതായി. ഓഷ്യൻ ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. യു.എസ്, കനേഡിയൻ നാവികസേനയും സ്വകാര്യ ഏജൻസികളും മുങ്ങിക്കപ്പലിനെ കണ്ടെത്താൻ ഊർജിതമായ ശ്രമം തുടരുകയാണ്.

അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിൽ സമുദ്രനിരപ്പിൽ നിന്ന് 3800 മീറ്റർ താഴ്ചയിലാണ് 1912ൽ തകർന്ന കൂറ്റൻ യാത്രാക്കപ്പലായ ടൈറ്റാനികിന്‍റെ അവശിഷ്ടങ്ങളുള്ളത്. ഇത് കാണാനാണ് ട്രക്കിന്‍റെ വലിപ്പമുള്ള മുങ്ങിക്കപ്പലിൽ സഞ്ചാരികളെ കൊണ്ടുപോകാറുള്ളത്. രണ്ട് കോടി രൂപയോളമാണ് (2,50,000 ഡോളർ) ടൈറ്റാനിക് സന്ദർശനം ഉൾപ്പെടെയുള്ള എട്ട് ദിവസത്തെ സമുദ്ര സഞ്ചാരത്തിന് ഒരാളിൽ നിന്ന് ഈടാക്കുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ് (58) കാണാതായ കപ്പലിൽ ഉണ്ടെന്ന് കുടുംബം അറിയിച്ചു.

72 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മുങ്ങിക്കപ്പലിലുണ്ടെന്ന് ടൂർ കമ്പനി ഓഷ്യാനിക് ഗേറ്റ് അറിയിച്ചു. എയർക്രാഫ്റ്റുകളും മുങ്ങിക്കപ്പലുകളും സോണാർ ഉപകരണങ്ങളും തെരച്ചലിന് ഉപയോഗിക്കുന്നുണ്ട്. അതേസമയം, മുങ്ങിക്കപ്പൽ കാണാതായെന്ന് കരുതുന്ന സമുദ്ര മേഖല ദുർഘടമായതിനാൽ തെരച്ചിലിനെ ബാധിക്കുന്നുണ്ട്.


No comments