JHL

JHL

ഒഎൻവി ഗ്രന്ഥാലയം എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു.

ദേലംപാടി(www.truenewsmalayalam.com) : ഒ.എൻ.വി.ഗ്രന്ഥാലയം പള്ളഞ്ചിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു  വിജയിച്ച ഗ്രന്ഥാലയ പ്രവർത്തന പരിധിയിലെ മുഴുവൻ വിദ്യാർത്ഥികളേയും ഉപഹാരം നൽകി അനുമോദിച്ചു.

കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ: പി.ദാമോദരൻ ഉത്ഘാടനവും, ദേലംമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി.എ അബ്ദുള്ള കുഞ്ഞി ഉപഹാര വിതരണവും നടത്തി.

 ഗ്രന്ഥാലയം പ്രസിഡൻ്റ് അശോകൻ തീർത്ഥക്കര അദ്ധ്യക്ഷത വഹിച്ചു, ചടങ്ങിൽ മുൻ പ്രധാനധ്യാപക അൽഫോൺസ ടീച്ചർ, ദീപ്തി ടീച്ചർ ,ടി.മുഹമ്മദ്, ടി.എ അഷറഫ്  (പി.ടി.എ പ്രസിഡൻ്റ്) ജനാർദ്ദനൻ, അഷറഫ് കെ.ഇ, പുഷ്പ കാട്ടിപ്പാറ, ശ്രീജ പള്ളഞ്ചി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

 ഗ്രന്ഥാലയം സെക്രട്ടറി പിഎ ഷെരീഫ് സ്വാഗതം പറഞ്ഞു.

No comments