കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ല്; നിലവിലെ ലാബുകളെയും ടെക്നീഷ്യന്മാരെയും സംരക്ഷിക്കുക-കെ.പി.എൽ.ഒ.എഫ്
കാസറഗോഡ്(www.truenewsmalayalam.com) : കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ല് അതേപടി നടപ്പിലാക്കുമ്പോൾ പ്രതിസസിയിലാകുന്ന വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ലാബുകളെയും അതിൽ ജോലി ചെയ്യുന്ന ടെക്നീഷ്യന്മാരെയും നിലനിർത്തണമെന്ന് കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡെറേഷൻ കാസറഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ പി.അനിൽ കുമാർ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫാസിൽ പി അദ്ധ്യക്ഷം വഹിച്ചു. അബൂ യാസർ കെ പി , രാധാകൃഷ്ണൻ ഐഡിയൽ പ്രസംഗിച്ചു.
സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ ജഗന്നാഥ് നന്ദിയും പറഞ്ഞു.
Post a Comment