JHL

JHL

കുമ്പളയിൽ കൗമാര ആരോഗ്യം 'പ്രതീക്ഷ' സംഗമം നടത്തി

കുമ്പള(www.truenewsmalayalam.com) : കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി കുമ്പള സി എച്ച് സിയിൽ വെൽനെസ് ദിന പിയർ വിദ്യാഭ്യാസ സംഗമം 'പ്രതീക്ഷ' സംഘടിപ്പിച്ചു.

കുമ്പള,പുത്തിഗെ,മധൂർ ഗ്രാമപഞ്ചായത്തിലെ  പിയർ എഡ്യുക്കേറർമാരായി തിരഞ്ഞെടുക്കപ്പെട്ട 80- ഓളം ഹൈസ്കൂൾ വിദ്യാർത്ഥികളുടെ സംഗമം മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.

മാനസിക ആരോഗ്യം,പോഷകാഹാരം,സോഷ്യൽമീഡിയയിലെ അപകടം,ജീവിതശൈലിരോഗങ്ങൾ,കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളുടെ പരിഹാരം,പ്രജനന ആരോഗ്യം എന്നി വിഷയങ്ങളിൽ ക്ലാസ്സുകൾ ഉണ്ടായിരുന്നു.

സംഗമത്തിൽ സംബന്ധിച്ച വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.

പി എച്ച് എൻ സൂപ്പർവൈസർ ശോഭന,പിആർ ഒ കീർത്തി ടി.വി,ആർബി എസ്കെ നഴ്സുമാരായ രേഖ ആർ എസ്,ഷിജ പി ജോർജ്ജ്,കാവ്യപ്രകാശ്,രുഗ്മാവതി,ഭഗീരഥി,അവിത അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.

No comments