JHL

JHL

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ലാബുടമകളുടെ മക്കൾക്ക് കെ പി എൽ ഒ എഫ് ഉപഹാരം നൽകി ആദരിച്ചു.

കാസറഗോഡ്(www.truenewsmalayalam.com)  : കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ലാബുടമകളുടെ മക്കൾക്ക് ഉപഹാര വിതരണം ചെയ്തു.

കെ പി എൽ ഒ എഫ് സംസ്ഥാന കമ്മറ്റിയംഗം അബൂയാസർ കെ പി ഉപഹാര വിതരണവും രാധാകൃഷ്ണൻ ഐഡിയൽ അനുമോദന പ്രസംഗവും നടത്തി.

ജില്ലാ പ്രസിഡണ്ട് ഫാസിൽ പി അദ്യക്ഷം വഹിച്ചു.

സെക്രട്ടറി സുനിൽ കുമാർ സ്വാഗവും ട്രഷറർ ജഗന്നാഥ് നന്ദിയും പറഞ്ഞു.

No comments