JHL

JHL

അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ല, 7 മണിക്ക് ശേഷം സ്റ്റാൻഡിൽ കയറാത്ത കെഎസ്ആർടിസി ബസ്സുകൾക് ബോധവത്കരണ നോട്ടീസ് നൽകി എസ്‌ഡിപിഐ.


കുമ്പള(www.truenewsmalayalam.com)  : കാലങ്ങളായി തുടരുന്ന അനാസ്ഥക്കെതിരെ പരിഹാരം കാണാൻ മുന്നിട്ട് ഇറങ്ങി എസ്ഡിപിഐ. വൈകുന്നേരം 7 മണിക്ക് ശേഷം ബസ്സ് സ്റ്റാൻഡിൽ കയറാത്ത കെഎസ്ആർടിസി ബസ്സുകൾക്ക് ആദ്യഘട്ടമെന്ന നിലയിൽ ബോധവത്കരണ നോട്ടീസ് നൽകി.

 ഹൈവേ റോഡിന്റെ വശത്തു നിർത്തുന്ന ബസ്സുകൾ കാരണം വലിയ റോഡ് തടസ്സങ്ങൾക്കും, ബസ്സ് കാത്തു നിൽക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം വലിയ ആൾകൂട്ടം റോഡിന്റെ ഇരു വശത്തു നിൽക്കുന്നതും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും.

 മഴക്കാലം കൂടി വരുന്നതോടെ കൂടുതൽ പ്രശ്നങ്ങൾക്കു വഴിയൊരുക്കും. ഇതു മുൻകൂട്ടി കണ്ടു കൊണ്ടു അധികൃതരെ കാര്യത്തിന്റെ ഗൗരവം ബോധിപ്പിക്കുകയും ചെയ്തിയിട്ടുണ്ടെങ്കിലും തൽസ്ഥിതി തുടരുകയാണ്.

അധികാരികൾ വേണ്ട നടപടി സ്വീകരിക്കാത്തതോടു കൂടിയാണ് ആദ്യഘട്ടമെന്ന നിലയിൽ ബോധവത്കരണ നോട്ടീസ് വിതരണവുമായി എസ്‌ഡിപിഐ രംഗത്ത് വന്നത് എന്ന് പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ അറിയിച്ചു.

 ഇനിയും ഇതേ അവസ്ഥയാണ് തുടരുന്നതെങ്കിൽ ബസ്സ് തടയൽ അടക്കമുള്ള ശക്തമായ സമര പരിപാടികളുമായി പാർട്ടി മുന്നോട്ട് വരുമെന്നും നാസർ ബംബ്രാണ അറിയിച്ചു.

 നോട്ടീസ് വിതരണത്തിന് പാർട്ടി ട്രെഷറർ നൗഷാദ് കുമ്പള,വൈസ് പ്രസിഡന്റുമാരായ മൻസൂർ കുമ്പള,മൊയ്‌ദീൻ കൊടിയമ്മ, ജോയിന്റ് സെക്രട്ടറി അഷ്‌റഫ്‌ സിഎം, വിവിധ ബ്രാഞ്ച് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

No comments