JHL

JHL

പ്ലസ്​ വൺ അപേക്ഷ സ​മ​ർ​പ്പ​ണം ഇന്ന് അ​വ​സാ​നി​ക്കും.


തി​രു​വ​ന​ന്ത​പു​രം(www.truenewsmalayalam.com) : ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​വി.​എ​ച്ച്.​എ​സ്.​ഇ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കും. വ്യാ​ഴാ​ഴ്ച രാ​ത്രി വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ന്​ 4,49,920 പേ​ർ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 4,15,150 പേ​ർ എ​സ്.​എ​സ്.​എ​ൽ.​സി സ്​​ട്രീ​മി​ലും 24,601 പേ​ർ സി.​ബി.​എ​സ്.​ഇ സ്​​ട്രീ​മി​ലും 2553 പേ​ർ ഐ.​സി.​എ​സ്.​ഇ​യി​ലും 7616 പേ​ർ മ​റ്റ്​ സ്​​ട്രീ​മി​ലും പ​ത്താം​ത​രം പാ​സാ​യ​വ​രാ​ണ്.

കൂ​ടു​ത​ൽ അ​പേ​ക്ഷ മ​ല​പ്പു​റം​ജി​ല്ല​യി​ൽ നി​ന്നാ​ണ്​; 78,140. കു​റ​വ്​ വ​യ​നാ​ട്ടി​ൽ; 11573. ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ 13നും ​ഒ​ന്നാം അ​ലോ​ട്ട്​​മെ​ന്‍റ്​ 19നും ​പ്ര​സി​ദ്ധീ​ക​രി​ക്കും. ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റി​ന് ശേ​ഷം അ​പേ​ക്ഷ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​നും ഓ​പ്​​ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​നും അ​വ​സ​രം ന​ൽ​കും

അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ജി​ല്ല തി​രി​ച്ച്​:

തി​രു​വ​ന​ന്ത​പു​രം 33,852, കൊ​ല്ലം 32,500, പ​ത്ത​നം​തി​ട്ട 13,832, ആ​ല​പ്പു​ഴ 25,187, കോ​ട്ട​യം 22,585, ഇ​ടു​ക്കി 12,399, എ​റ​ണാ​കു​ളം 36,887, തൃ​ശൂ​ർ 38,133, പാ​ല​ക്കാ​ട്​ 43,258, മ​ല​പ്പു​റം 78,140, കോ​ഴി​ക്കോ​ട്​ 46,140, വ​യ​നാ​ട്​ 11,573, ക​ണ്ണൂ​ർ 36,352, കാ​സ​ർ​കോ​ട്​ 19,109.



No comments