എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പാരിതോഷികവുമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്.
കാസർഗോഡ്(www.truenewsmalayalam.com) : എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പാരിതോഷികവുമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 10 എപ്ലസ്, 9 എപ്ലസ്, 8 എപ്ലസ് എന്നീ ഗ്രേഡ് ലഭിച്ച കുട്ടികള്‍ക്ക് യഥാക്രമം 5,000, 4,000, 3,000 രൂപ വീതവും, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ക്ക് 5,000 രൂപയുമാണ് പാരിതോഷികം നല്‍കുന്നത്.
2022-23 വര്‍ഷത്തില്‍ കായിക വിനോദ മത്സരങ്ങളില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കും പാരിതോഷികം നല്‍കും.
മത്സ്യത്തൊഴിലാളി/ അനുബന്ധമത്സ്യത്തൊഴിലാളി പാസ്സ്ബുക്ക് പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ്/ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ബേങ്ക് പാസ്സ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ജൂണ്‍ 20നകം അതാത് ഫിഷറീസ് ഓഫീസുകളില്‍ നല്‍കണം.
Post a Comment