JHL

JHL

ആർ. കെ എസ്.കെ പദ്ധതിയുടെ ഭാഗമായി പൈവളിഗെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കൗമാര സൗഹാർദ കൂട്ടായ്മ നടത്തി.

പൈവളിഗെ(www.truenewsmalayalam.com)  : താലൂക്ക് ആശുപത്രി മംഗൽപാടി, കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ എഫ് ഡബ്ലൂ സി കുരുടപദവിന് കീഴിലുള്ള പൈവളിഗെ ഗവണ്മെന്റ് ഹയർ സെക്കന്ററി  സ്കൂളിൽ  കൗമാര സൗഹൃദ കൂട്ടായ്മ നടത്തി.

കൗമരാരോഗ്യം, പോഷകാഹാരം,ജീവിതശൈലി രോഗങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തി.

 ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബ്രഹ്മദത്ത് എൻ . ഉദ്ഘാടനം ചെയ്തു.

അധ്യാപകൻ  ഹരീഷ്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌  സേതുലക്ഷ്മി,അഡോളസെൻ്റ് കൗൺസിലർ  അവിത,  സംസാരിച്ചു.ക്ലാസ്സിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഉപഹാരം നൽകി.വിദ്യാർത്ഥിനി  ലിയ യോഗത്തിന് നന്ദി പറഞ്ഞു.

No comments