JHL

JHL

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വര്‍ഷം കഠിനതടവും പിഴയും.

 

ബദിയടുക്ക(www.truenewsmalayalam.com)  : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വര്‍ഷം കഠിനതടവും പിഴയും.

 നീര്‍ച്ചാല്‍ ബെഞ്ചത്തടുക്ക സ്വദേശിയായ രവിതേജ(28)യെയാണ് പതിനഞ്ചുകാരിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി സി.ദീപു ശിക്ഷിച്ചത്.

യുവാവിന് കോടതി 40 വര്‍ഷം കഠിനതടവും 4.7 ലക്ഷം രൂപ പിഴയും വിധിച്ചു. 40 വര്‍ഷം കഠിനതടവിന് പുറമെ ഏഴ് വര്‍ഷം സാധാരണ തടവും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 40 മാസം കൂടി അധിക കഠിന തടവും ഏഴ് മാസം വെറും തടവും അനുഭവിക്കാനും കോടതി ഉത്തരവിട്ടു.

 വിവിധ ഐ.പി.സി-പോക്സോ വകുപ്പുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയെ രവിതേജ 2019 ആഗസ്ത് മുതല്‍ പല ദിവസങ്ങളിലായി ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

 അന്നത്തെ ബദിയടുക്ക ഇന്‍സ്പെക്ടര്‍ എ. അനില്‍കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.


No comments