പ്രഭാകര നൊണ്ട വധം: അറസ്റ്റിലായവരുടെ എണ്ണം ആറായി.
📷പ്രതികളുമായി പൊലീസ് തെളിെവെടുപ്പ് നടത്തുന്നു |
കുമ്പള: പൈവളികെ കളായിലെ പ്രഭാകര നൊണ്ടയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനടുക്കം പിടിയിലായ പ്രതികളുടെ എണ്ണം ആറായി. സ്വത്ത് വീതം വെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഞായറാഴ്ച മൂന്നുപേരേയും തിങ്കളാഴ്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കളത്തൂർ ചെക്ക്പോസ്റ്റിലെ മുഹമ്മദ് ശരീഫ്(41), കളത്തൂർ ആറോളി വില്ലയിൽ ഹമീദ് എന്ന അമ്മി(41), കളത്തൂരിലെ അബ്ദുൽ കരീം എന്ന സലീം(47), മൊഗ്രാൽ പുത്തൂർ ചായിത്തോട്ടം ഹൗസിൽ സി.എ ഇസ്മയിൽ(28), ഖാലിദ് അട്ട ഗോളി (33) കൊല്ലപ്പെട്ട പ്രഭാകര നൊണ്ടയുടെ സഹോദരനും നിരവധി കേസുകളിൽ പ്രതിയുമായ ജയറാം നൊണ്ട (43) എന്നിവരാണ് ഇതു വരെ അറസ്റ്റിലായത്.
ഖാലിദി നാണ് ജയറാം നൊണ്ട ക്വട്ടേഷൻ ഏൽപിച്ചിരുന്നത്. മറ്റുള്ളവർ ക്വട്ടേഷൻ സംഘാംഗങ്ങളാണ്.
തിങ്കളാഴ്ച അന്വേഷണ സംഘം കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കളത്തൂരിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
Post a Comment