JHL

JHL

എസ്.എസ്.എൽ.സി, ഡിഗ്രി പരീക്ഷാ ജേതാക്കളെ മുസ്ലിം ലീഗ് അനുമോദിച്ചു.

കൊടിയമ്മ(www.truenewsmalayalam.com)  : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ അവ്വമത്ത് മഹ്ഷൂമ പി , ഉന്നത വിജയം നേടിയ അസ്കർ അലി, ഹാജറ അഫ്റ

കണ്ണൂർ സർവകലാശാല ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ്  ഡിഗ്രി  പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മറിയമത്ത് അസൂറ എന്നിവരെ മുസ്ലിം ലീഗ് കൊടിയമ്മ ശാഖ അനുമോദിച്ചു.

ജേതാക്കൾക്ക് കൊടിയമ്മ ഗ്ലോബൽ കെ എം സി സി യുടെ ക്യാഷ് അവാർഡും ട്രോഫിയും നൽകി.

വാർഡ് പ്രസിഡണ്ട് അബ്ദുല്ല ഇച്ചിലമ്പാടി, ജില്ലാ പഞ്ചായത്ത് അംഗം  ജമീല സിദ്ധീഖ്,  അഷ്റഫ് കൊടിയമ്മ, കൊടിയമ്മ ഗ്ലോബൽ Kmcc ജനറൽ സെക്രട്ടറി ഐ കെ ബഷീർ, ബി പി അബ്ദുൽ റഹിമാൻ , ഇബ്രാഹിം കൊടിയമ്മ, സിദ്ധീഖ് ദണ്ഡഗോളി, സിദ്ധീഖ് ചെങ്കിനടുക്ക, അബ്ബാസ് എം ബി , അഹ്മദ് നൗഫൽ, റംഷാദ്  സംബന്ധിച്ചു.

No comments