JHL

JHL

ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; രക്ഷാപ്രവർത്തനം പൂർത്തിയായി, 261 മരണം, 900 പേർ പരിക്കേറ്റ് ചികിത്സയിൽ

ബാലസോർ(www.truenewsmalayalam.com) : ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 261 പേർ മരണപ്പെട്ട സംഭവത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. 900ത്തിലേറെ പേർ അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം നടന്നത്. ഷാലിമാർ -ചെന്നൈ ​കോറൊമണ്ഡൽ എക്സ്പ്രസിന്റെ 10 -12 കോച്ചുകൾ പാളം തെറ്റി മറിയുകയായിരുന്നു ആദ്യം. തൊട്ടു പിറകെ വന്ന ബംഗളൂരു -ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയ ബോഗികൾക്ക് മുകളിലൂടെ കയറി. അതിന്റെ മൂന്ന്-നാല് കോച്ചുകൾ പാളം തെറ്റി വീണു. അതിനു തൊട്ടടുത്ത പാളത്തിലൂടെ വന്ന ചരക്കു ട്രെയിൻ ഈ ബോഗികളിൽ ഇടിക്കുകയുമായിരുന്നു. ഇതാണ് വൻ ദുരന്തത്തിന് ഇടവെച്ചത്.

രാത്രി നടന്ന സംഭവത്തിൽ രക്ഷാ പ്രവർത്തനം ബുദ്ധിമു​ട്ടേറി. ആയിരക്കണക്കിന് ആളുകൾ അപകടതിൽ പെട്ടതോടെ ആംബുലൻസുകളും രക്ഷാപ്രവർത്തകരും അക്ഷീണം പ്രവർത്തിച്ചു. നാട്ടുകാരുൾപ്പെടെ എത്തിയാണ് പരക്ഷാ പ്രവർത്തനം മുന്നോട്ടു ​കൊണ്ടുപോയത്.

സൈന്യത്തിന്റെ സഹായവും തേടി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനിറങ്ങി. സൈന്യത്തിന്റെ മെഡിക്കൽ, എഞ്ചിനീയറിങ് വകുപ്പുകൾ രക്ഷ പ്രവർത്തനത്തിനുണ്ടായിരുന്നു. പരിക്കേറ്റ് ട്രെയിനിനുള്ളിൽ കുടുങ്ങഇയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിനായി രണ്ട് എം.ഐ. 17 വിമാനങ്ങളും സേവനം നടത്തി. ഭുവനേശ്വർ എയിംസിലെ ഡോക്ടർമാർ ബലസോറിലെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

റെയിൽവേ അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടന്നത്. ഹെൽപ്പ് ലൈൻ നമ്പറുകൾ:


No comments