JHL

JHL

ടയര്‍ പൊട്ടിയുണ്ടായ സ്‌കൂട്ടറപകടത്തെ തുടർന്ന് കർഷകൻ മരിച്ചു.

 


മുള്ളേരിയ(www.truenewsmalayalam.com)  : ടയര്‍ പൊട്ടിയുണ്ടായ സ്‌കൂട്ടറപകടത്തെ തുടർന്ന് കർഷകൻ മരിച്ചു.

സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന എരിഞ്ഞിപ്പുഴ ആനക്കുഴി സ്വദേശി വി. രാഘവന്‍ (62) ആണ് ഇന്നലെ വൈകീട്ട് 6.30 മണിയോടെ മരിച്ചത്.

 ഇന്നലെ ഉച്ചക്ക് 11 മണിയോടെയാണ് അപകടം, രാഘവന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കുറ്റിക്കോലില്‍ നിന്ന് എരിഞ്ഞിപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്നു. എരിഞ്ഞിപ്പുഴയില്‍ എത്തിയപ്പോള്‍ ടയര്‍ പൊട്ടി സ്‌കൂട്ടര്‍ മറിയുകയാണുണ്ടായത്.

 റോഡിലേക്ക് തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ രാഘവനെ മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗളൂരു വെന്‍ലോക് ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. മൃതദഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

പരേതരായ മുത്തു-ഇന്ദിര ദമ്പതികളുടെ മകനാണ്. ഭാര്യ: ബേബി. മക്കള്‍: രാധിക, ആതിര. മരുമക്കള്‍: നിധില്‍, ധനഞ്ജയന്‍. സഹോദരങ്ങള്‍: ഗോപാലന്‍, ശാന്ത, സുലോചന, പരേതരായ കുഞ്ഞമ്പു, കാര്‍ത്യായനി.


No comments