കാണാതായിട്ട് രണ്ട് നാൾ; ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പലിനായി തെരച്ചിൽ ഊർജിതം
എന്നാൽ 20,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന വടക്കൻ അറ്റ്‌ലാന്റിക്ക് പ്രദേശത്ത് രണ്ട് മൈലിലധികം താഴ്ചയിലേക്ക് തിരയുന്നത് എളുപ്പമല്ല. 'അവിടെ ചുറ്റിലും ഇരുട്ടാണ്. തണുത്തുറഞ്ഞ തണുപ്പാണ്. കടൽത്തീരത്ത് ചെളിയാണ്, തിരമാലകളാണ്. അടുത്തുള്ള വ്യക്തിയെ പോലും കാണാൻ സാധിക്കുന്നില്ല. ഇത് ശരിക്കും ഒരു ബഹിരാകാശയാത്രികൻ ബഹിരാകാശത്തേക്ക് പോകുന്നത് പോലെയാണ്' -ആഴക്കടൽ വിദഗ്ധൻ ടിം മാൾട്ടിൻ പറഞ്ഞു.
ടൈറ്റൻ എന്ന് പേരിട്ടിരിക്കുന്ന 21 അടി നീളമുള്ള മുങ്ങിക്കപ്പൽ ഞായറാഴ്ചയാണ് അപ്രത്യക്ഷമാകുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പാകിസ്താൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലെമാൻ എന്നീ സഞ്ചാരികളും ഓഷ്യൻഗേറ്റ് ടൂർ കമ്പനി സി.ഇ.ഒ സ്റ്റോക്ക്‌ടൺ റഷ്, ഫ്രഞ്ച് അന്തർവാഹിനി ഓപ്പറേറ്റർ പോൾ-ഹെൻറി നർജിയോലെറ്റ് എന്നിവരാണ് കപ്പലിലുള്ളത്.
തെരച്ചിൽ ഏകോപിപ്പിക്കുന്നുണ്ടെന്ന് യു.എസ് കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ ജാമി ഫ്രെഡറിക് പറഞ്ഞു. പക്ഷേ ഇത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ളതാണെന്നും തീരസംരക്ഷണസേന സാധാരണയായി കൈകാര്യം ചെയ്യുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.
ടൈറ്റാനിക് അവശിഷ്ടം കാണാൻ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ കാണാതായി. >> https://www.truenewsmalayalam.com/2023/06/blog-post_77.html
Post a Comment