വായനാവാരാചരം; എം.എസ് മൊഗ്രാൽ സ്‌മാരക ലൈബ്രറിയിൽ നടന്ന സംവാദം ശ്രദ്ധേയമായി.
മൊഗ്രാൽ(www.truenewsmalayalam.com) : വായനാവാരാചരത്തിന്റെ ഭാഗമായി എം എസ് മൊഗ്രാൽ സ്‌മാരക ലൈബ്രറിയിൽ നടന്ന സംവാദം ശ്രദ്ധേയമായി. 'വായനയും നവമാധ്യമങ്ങളും' എന്ന വിഷയത്തിലായിരുന്നു സംവാദം. കാലത്തിനൊപ്പം വായനയിൽ മാറ്റമുണ്ടായെന്നും നവമാധ്യമങ്ങളുടെ കാലത്ത് വായന ഡിജിറ്റൽ ആയെങ്കിലും വായന മരിക്കുന്നുവെന്ന് പറയാനാവില്ലെന്നും സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പരിപാടി കാസർകോട് റോട്ടറി പ്രസിഡന്റ് ഹമീദ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ലിബറായി പ്രസിഡന്റ് സിദ്ദീഖ് അലി മൊഗ്രാൽ അധ്യക്ഷനായി. റിട്ട. പ്രധാനാധ്യാപകൻ എം മാഹിൻ മാസ്റ്റർ, ബി എൽ മുഹമ്മദ് അലി, ഫവാസ് ഇബ്രാഹിം, മുഹമ്മദ് സുർത്തി, റാഷിദ് മൊഗ്രാൽ എന്നിവർ സംസാരിച്ചു. ഉവൈസ് സ്വാഗതവും മുഹമ്മദ് നാസർ നന്ദിയും പറഞ്ഞു.
Post a Comment