JHL

JHL

മലിന ജലം; കുമ്പളയിലെ ഹോട്ടൽ അടപ്പിച്ചു.


കുമ്പള(www.truenewsmalayalam.com) : ജലസംഭരിണിയിലും ഹോട്ടൽ പരിസരത്തും മലിനജലം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടൽ അടപ്പിച്ചു.

കുമ്പളയിൽ ദേശീയപാതയ്ക്കരികിലെ ഹോട്ടലാണ് അടപ്പിച്ചത്.

കുമ്പള ഹെൽത്ത് ഇൻസ്‌പെക്ടർ നിഷയ്ക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.

മലിനജലം ചവിട്ടി വേണം ഹോട്ടലിൽ പ്രവേശിക്കാൻ, നിരവധി പരാതികൾ ഇതേത്തുടർന്ന് അധികൃതർക്ക് ലഭിച്ചിരുന്നു.

ജെ.എച്ച്.ഐ മാരായ ആദർശ്,അഹല്യ എന്നിവരാണ് പരിശോധന നടത്തിയത്.


No comments