പെരുന്നാൾ ദിനത്തിൽ പരീക്ഷാ വിജയികളെ അനുമോദിച്ച് ബ്രദേർസ് തഖ്‌വ നഗർ കൂട്ടായ്മ.
മൊഗ്രാൽ(www.truenewsmalayalam.com) : വിവിധ സ്കൂളുകളിൽ നിന്നായി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസും, ഉന്നത വിജയവും കരസ്ഥമാക്കിയ വിദ്യാർത്ഥികളായ റിസ ഫാത്തിമ, നഫീസത്ത് നിലോഫർ, സിറാജ്, ഷഹീം, തസ്ലീന, നഫീസത്ത് സാനിയ, ഫാത്തിമത്ത് അഫ്രീന ഷഹല എംഎം, ഖദീജത്ത് നിദ, സന ഫാത്തിമ, അബ്ദുൽ സാജിദ് എന്നിവരെ ബ്രദേർസ് തഖ്‌വ നഗർ കൂട്ടായ്മ സ്നേഹോപഹാരം നൽകി അനുമോദിച്ചു.
ചടങ്ങിൽ വെച്ച് ടൗൺ ശാഫി ജുമാ മസ്ജിദ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട കൂട്ടായ്മ പ്രതിനിധികളായ ആഷിക് കെവി, മുഹമ്മദ് എംഎ, നാസിർ എകെ എന്നിവരെ ആദരിച്ചു.
ചടങ്ങിൽ അഷ്‌റഫ് കെ വി അധ്യക്ഷത വഹിച്ചു. മുർഷിദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗൾഫ് പ്രതിനിധി അബ്ദുൽഖാദർ, അഷ്‌റഫ് കെവി,ആഷിഖ് കെവി, മുഹമ്മദ് എം എ, നാസർ എകെ, ഹംസ എം കെ, റഷീദ് കെവി, ലത്തീഫ്, മുനീർ കെവി, അക്കു അക്ബർ സികെ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
പരിപാടിക്ക് ദിൽകുഷ് എംഎൽ , മുബ്ഷർ, അഫ്‌വാൻ, ആഹ്നഫ്, സിനാൻ, അൽത്താഫ്, അഫ്സൽ എന്നിവർ നേതൃത്വം നൽകി.
നാസിർ എകെ നന്ദി പറഞ്ഞു.
ഫോട്ടോ: എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബ്രദേഴ്സ് തഖ്‌വാ നഗർ കൂട്ടായ്മ സ്നേഹോപഹാരം നൽകി അനുമോദിക്കുന്നു.
Post a Comment