JHL

JHL

വലിച്ചെറിയൽ വിമുക്തം; കുമ്പളയിൽ നിന്ന് ഹരിതസേന ശേഖരിക്കുന്നത് ട്ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം.

കുമ്പള(www.truenewsmalayalam.com) : പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി കുമ്പളയിൽ ഹരിതസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്നത്  ട്ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ.

 പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതും, കത്തിക്കുന്നതും വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നുവെന്ന് തിരിച്ചറിവിനെ തുടർന്നാണ് സർക്കാർ നിർദ്ദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഹരിത സേനയ്ക്ക് രൂപം നൽകിയത്. ഇവർ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും, വീടുകളിൽ നിന്നുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്.കുമ്പളയിൽ മാത്രം  ഹരിതസേനയിൽ 50ലേറെ വനിതകളുണ്ട്.

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ വിഷയം ഏറെ വിമർശനം ഏൽക്കേണ്ടി വരുന്നുണ്ട്. മാലിന്യനിർമാർജനത്തിന് പദ്ധതികളൊന്നും ആവിഷ്കരിച്ച് നടപ്പിലാക്കാൻ കഴിയുന്നുമില്ല. ജില്ലയിലെ പലഭാഗങ്ങളിലും കുന്ന് കൂടി കിടക്കുന്ന മാലിന്യങ്ങൾക്ക് അധികൃതരുടെ മൗനമാദത്തോടെ തീ കൊടുക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ടിയ "ബ്രഹ്മപുരം'' വിഷയം കേരളമാകെ ചർച്ച ചെയ്യപ്പെട്ടതുമാണ്. ഇതിനിടയിലാണ് കുമ്പളയിലെ വ്യാപാരികൾക്കും, കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും നേരിയതോതിലെങ്കിലും ഹരിതസേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം സഹായകമാകുന്നത്.ഹരിതസേനയെ കൂടുതൽ കാര്യക്ഷമമാക്കാനാണ് കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.


No comments