ഉപ്പള ഹയർ സെക്കന്ററി സ്കൂളിൽ കൗമാര സൗഹൃദ കൂട്ടായ്മ നടത്തി.
മംഗൽപാടി(www.truenewsmalayalam.com) : മംഗൽപാടി താലൂക്ക് ആശുപത്രി നേതൃത്വത്തിൽ എഫ് ഡബ്ലിയു സി ഉപ്പളയുടെ കീഴിലുള്ള ഗവൺമെൻ്റ് ഹയസെക്കൻഡറി സ്കൂൾ വെച്ച് കൗമാര സൗഹൃദ കൂട്ടായ്മ നടത്തി.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷീന യോഗം ഉദ്ഘാടനം ചെയ്തു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി രവീന്ദ്ര അധ്യക്ഷത വഹിച്ചു.
സ്കൂൾ കൗൺസിലർ രമ്യ സ്വാഗതം പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ കൗമാരക്കാർക്കായി "ആരോഗ്യവും പോഷകാഹാരവും" വിഷയത്തിൽ ക്ലാസ്സ് നടത്തി.
അഡോളസന്റ് ഹെൽത്ത് കൗൺസിലർ അവിത വി. കൗമാര സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനം വിശദമാക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജിനി,സരസ്വതി പ്രസംഗിച്ചു വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.വിജയികൾക്ക് ഹെഡ്മാസ്റ്റർ നീരജ് എ.സമ്മാനം നൽകി. കുട്ടികൾക്ക് ലഘുഭക്ഷണം വിതരണം നൽകി.
Post a Comment