JHL

JHL

ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരം പുതിയ കാലത്ത് വായനയുടെ സർഗ സൗന്ദര്യം നഷ്ടപ്പെടുത്തുന്നു; മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : ദൃശ്യമാധ്യമങ്ങളുടെ ധാരാളിത്തം പുതിയ കാലത്ത് വായനയുടെ സർഗ സൗന്ദര്യം നഷ്ടപ്പെടുത്തുന്നുവെന്നും പുസ്തകങ്ങൾ  ഷോകേസുകളിൽ അല്ല വായനക്കാരന്റെ മനസ്സിലാണ് സ്ഥിര പ്രതിഷ്ഠ നേടേണ്ടതെന്നും കാസറഗോഡ് സാഹിത്യവേദി വൈസ് പ്രസിഡന്റ്‌ അഷ്‌റഫലി ചേരങ്കൈ അഭിപ്രായപ്പെട്ടു.

മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച വായനാദിനാചരണ പരിപാടിയിൽ സന്ദേശം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരനും ഭിഷഗ്വരനുമായ ഡോ. അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ്‌ എ.എം സിദ്ദീഖ്റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി.കെ ജാഫർ സ്വാഗതം പറഞ്ഞു.

അബ്ദുല്ലകുഞ്ഞി ഖന്ന, ഹമീദ് സ്പിക്, എം.എം റഹ്‌മാൻ, ടി.കെ അൻവർ, റിയാസ് മൊഗ്രാൽ, സെഡ്.എ മൊഗ്രാൽ, സി. എം ഹംസ, മുഹമ്മദ്‌ സ്മാർട്ട്‌,മുഹമ്മദ്‌ അബ്കോ, കെ.മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ കുഞ്ഞി ടൈൽസ്, മുഹമ്മദ്‌ മൊഗ്രാൽ, അഷ്‌റഫ്‌ പെർവാഡ്, ഹമീദ് പെർവാഡ്,അഷ്‌റഫ്‌ സാഹിബ്‌,  അബ്ദുല്ലകുഞ്ഞി നടുപ്പളം, ടി.പി.എ റഹ്‌മാൻ, ലത്തീഫ് സാഹിബ്‌ പ്രസംഗിച്ചു. എം വിജയകുമാർ നന്ദി പറഞ്ഞു.പി

No comments