വേനൽ മഴ: സംസ്ഥാനത്ത് ഏറ്റവും കുറവ് കാസർകോട്ട്; കേരളത്തിൽ ഇത്തവണ 34 ശതമാനം കുറവ്.
വേനൽ മഴ കേരളത്തിൽ ഇത്തവണ 34% കുറവ്
പത്തനംതിട്ടയിൽ മാത്രമാണ് വേനൽമഴ ഇത്തവണ സാധാരണ തോതിൽ ലഭിച്ചത്. 3 ജില്ലകളിൽ മഴയുടെ അളവ് 60 ശതമാനത്തിലേറെ കുറഞ്ഞു. സംസ്ഥാന തലത്തിൽ 359.1 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് 236.4 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. 34 % കുറവ്. പത്തനംതിട്ട ജില്ലയിൽ മഴയുടെ അളവിൽ 6 % വർധനയുണ്ട്. കാസർകോട് 71 %, മലപ്പുറം 61 %, കോഴിക്കോട് 60 %, കണ്ണൂർ 55 % , തൃശൂർ 55 % എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ മഴക്കുറവ്. 558.4 മില്ലിമീറ്റർ മഴ ലഭിച്ച പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ, കോട്ടയത്ത് 343.7 മില്ലിമീറ്ററും.
ഈ മാസം 10 വര ശുദ്ധജല വിതരണം
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഈ മാസം 10 വരെ ശുദ്ധജലവിതരണം നടത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തനത് / വികസന ഫണ്ടിൽ നിന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ശുദ്ധജല വിതരണത്തിന് കലക്ടർ അനുമതി നൽകിയത്. നേരത്തേ മേയ് 31 വരെയായിരുന്നു ശുദ്ധജല വിതരണത്തിന് അനുമതി നൽകിയിരുന്നത്.
Post a Comment