മുനിസിപ്പാലിറ്റിക്കെതിരെ കോടതിയെ സമീപിക്കും; മനുഷ്യാവകാശ സംഘടന
പുതിയ ബസ്റ്റാൻ്റിൽ ബസ്സുകൾ പാർക്ക് ചെയ്യുന്നിടത്ത് ആരുടെയോ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണ് ഈ കെട്ടിടം മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ നിരവധി അനധികൃത കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾ തകൃതിയായി തുടരുകയാണ് ഇന്നും.
മുനിസിപ്പാലിറ്റി അധികൃതരുടെ ദീർഘവീക്ഷണം ഇല്ലായ്മയാണ് കാസർഗോഡ് നേരിടുന്ന വെല്ലുവിളിയും പ്രയാസങ്ങളും എന്ന് എച്ച് ആർ ഓ പറഞ്ഞു.
കാസർഗോഡ് നഗരസഭ പുതിയതായി നിർമ്മിച്ചിരിക്കുന്ന സ്ത്രീകളുടെ വിശ്രമകേന്ദ്രത്തിൽ വെള്ളവും വെളിച്ചവും മറ്റ് സൗകര്യങ്ങളും ഉടൻ ഏർപ്പെടുത്തി സ്ത്രീ ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് എച്ച് ആർ ഒ ആവശ്യപ്പെന്നത്.
സൗകര്യങ്ങൾ ഏർപ്പെടുത്താതെ ധൃതിപിടിച്ച് ഉദ്ഘാടനംചെയ്തത് എന്തിനാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കണം.
എച്ച് ആർ ഓ കാസർഗോഡ് ജില്ലാ പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചെർക്കള അധ്യക്ഷതവഹിച്ചു, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് സുലൈഖ മാഹിൻ ഉദ്ഘാടനം ചെയ്തു.
എച്ച് ആർ ഒ കാസർകോട് ജില്ല വർക്കിംഗ് പ്രസിഡണ്ട് സുബൈർ പടുപ്പ് വിഷയങ്ങൾ അവതരിപ്പിച്ചു, എച്ച് ആർ ഒ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ സ്വാഗതം പറഞ്ഞു.
അബ്ദുറഹിമാൻ ബന്തിയോട്, എൻ എ സിതി ഹാജി, എ ബി കലാംപൊവ്വൽ, അസൈനാർ തോട്ടുംഭാഗ്, മുഹമ്മദ് ഈച്ചിലിങ്കാൽ, അബു പാണലം. സമീർഅണങ്കൂർ, ഗീതാജി തോപ്പിൽ, അമീർ പള്ളിയാനം, റഹീം ടി എ, നാസർബായാർ, റഹ്മാൻ ദേളി, ഖാലിദ് മല്ലം, സമീർ പള്ളിക്കാൽ,' സുമിത്ര വൈ. അഹമ്മദ്കല്ലട്ര .എബി.റിയാസ്.മൊയ്തീൻ അറഫാത്ത്'ജാനകി.തുടങ്ങിയവർ പ്രസംഗിച്ചു.
എച്ച് ആർ ഓ ട്രഷറർ മജീദ് പള്ളിക്കാൽ നന്ദിയും പറഞ്ഞു
Post a Comment