JHL

JHL

മരത്തിൽ നിന്ന് വീണ് ബംബ്രാണ സ്വദേശിക്ക് ദാരുണാന്ത്യം.

 


കുമ്പള(www.truenewsmalayalam.com) : മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.

ബംബ്രാണ ചനിയ - ഭവാനി ദമ്പതികളുടെ മകൻ അണ്ണു എന്ന മനോഹര (40) യാണ് മരിച്ചത്.

        ചൊവ്വാഴ്ച ഉച്ചയോടെ പുത്തിഗെ പാടലടുക്കയിൽ സഹ തൊഴിലാളി ഇസ്മായിലിനൊപ്പം മരം വെട്ടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ  കാൽവഴുതി മരത്തിൽ നിന്ന് താഴെ വീഴുകയായിരുന്നു.

      ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: പ്രിയ

 മക്കൾ : ഋതിക, ഗൗമിക

No comments