JHL

JHL

യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിപ്പരിക്കേൽപിച്ചു; പിന്നിൽ മയക്കുമരുന്ന് വിൽപ്പനാ സംഘമെന്ന് ആരോപണം.

 

ഉപ്പള(www.truenewsmalayalam.com)  : യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിപ്പരിക്കേൽപിച്ചു. പിന്നിൽ മയക്കുമരുന്ന് വിൽപ്പനാ സംഘമെന്ന് ആരോപണം.

ബന്തിയോട് കയ്യാർ സ്വദേശിയും,  ബസ് ഡ്രൈവറുമായ അബ്ദുൽ റശീദി (40) നാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം ബന്തിയോട് ഡിഎം ആശുപത്രിയിൽ പ്രഥമശു ശ്രൂഷയ്ക്ക് ശേഷം മംഗ്ളൂറിലെ യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും,  അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

 യുവാവ് അബോധാവസ്ഥയിലാണ്. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് റശീദിൻ്റെ പിതാവ് ഇസ്മാഈൽ പറഞ്ഞു.

ചന്തു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് മകനെ ആക്രമിച്ചതെന്നും പിതാവ് വെളിപ്പെടുത്തി. ചന്തുവിൻ്റെ നേതൃത്വത്തിൽ ഒരു സംഘം കയ്യാർ വിലേജ് ഓഫീസിന് സമീപത്തായുള്ള ക്വാർടേഴ്സ് കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നുവെന്നും 10 ദിവസം മുമ്പ് ഓടോറിക്ഷയിൽ എംഡിഎംഎ മയക്കുമരുന്ന് കടത്തുന്നതിനിടെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായും ഈ കേസിൽ പൊലീസ് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൻ സാക്ഷിയായി റശീദ് ഒപ്പിട്ട് കൊടുത്തിരുന്നുവെന്നും പിതാവ് പറഞ്ഞു. ഇത് ഒറ്റുകൊടുത്തത് റശീദ് ആണെന്ന് സംശയിച്ചാണ് തൻ്റെ മകനെ കൊല്ലാൻ നോക്കിയതെന്നാണ് പിതാവിന്റെ ആരോപണം.

റശീദിന് വെട്ടേറ്റ വിവരമറിഞ്ഞ് കുമ്പള സിഐ അനൂപ്, എസ്ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
 ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം,  മുഖത്തും നെഞ്ചിനും തോളിനും ആഴത്തിലുള്ള വെട്ടുകൾ ഏറ്റിട്ടുണ്ട്. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ബോധം വീണ്ടു കിട്ടിയാൽ ഉടൻ മൊഴിയെടുക്കുമെന്നും കുമ്പള പൊലീസ് പറഞ്ഞു.
 യുവാവിൻ്റെ മൊഴി ലഭിച്ചില്ലെങ്കിൽ പിതാവിൻ്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെ മുതൽ റശീദിനെ ചന്തു ഒപ്പം കൂട്ടികൊണ്ടു പോയി പല സ്ഥലത്തും കറങ്ങിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
 റശീദിൻ്റെ സഹോദരൻ ബന്തിയോട് നടത്തുന്ന ഹോടെലിൽ നിന്നും സൂപ് വാങ്ങി കഴിച്ച ശേഷമാണ് റശീദ് രാത്രി വീട്ടിലേക്ക് പോയത്. ഇതിനിടയിൽ വഴിയിൽ വെച്ച് ബൈകിലെത്തിയ രണ്ടംഗ സംഘം വെട്ടിവീഴ്ത്തിയെന്നാണ് പറയുന്നത്.

No comments