തെരുവ് നായ ശല്യം; എസ്‌ഡിപിഐ നിവേദനം നൽകി.
കുമ്പള(www.truenewsmalayalam.com) : മുളിയടുക്കയിലും പരിസര പ്രദേശങ്ങളിലും വർധിച്ചു വരുന്ന തെരുവ് നായ ശല്യം എത്രയുംപെട്ടെന്ന് പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ്‌ഡിപിഐ മുളിയടുക്കം ബ്രാഞ്ച് നിവേദനം നൽകി.
ദിനം പ്രതി നിരവധി മദ്രസ-സ്കൂൾ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന വഴിയോരങ്ങളിൽ കൂട്ടമായി തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ കാരണം പുറത്തിറങ്ങാൻ പോലും ജനങ്ങൾ ഭയപ്പെട്ടിരിക്കുകയാണ് എന്നും പല സ്ഥലങ്ങളിലും തെരുവ് നായയുടെ കടിയേറ്റ് നിരവധിപേർ ഗുരുതരാവസ്ഥയിൽ ആയ വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ എത്രയുംപെട്ടെന്ന് ഉചിതമായ നടപടി ഉണ്ടാകണമെന്നും എസ്‌ഡിപിഐ മുളിയടുക്കം ബ്രാഞ്ച് കുമ്പള ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Post a Comment