പഞ്ചായത്ത് പരിധിയിൽ തെരുവ് നായ ശല്യം രൂക്ഷം; വളർത്തു മൃഗങ്ങൾക്കും, വിദ്യാർത്ഥികൾക്കും വലിയ ഭീഷണി-എസ്‌ഡിപിഐ
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുമ്പള മാവിനക്കട്ട , മൊഗ്രാൽ,മുളിയടുക്കം ബംബ്രാണ, കൊടിയമ്മ അടക്കമുള്ള പ്രദേശങ്ങളിൽ നിരവധി വളർത്തു മൃഗങ്ങളെയാണ് തെരുവ് നായ്ക്കൾ ആക്രമിക്കുകയും കൊന്ന് തിന്നുകയും ചെയ്തത്.
അതു പോലെ സ്കൂൾ, മദ്രസയിൽ പോകുന്ന കുട്ടികളെയും, നാട്ടുകാരിൽ പലരെയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. വലിയൊരു അപകടത്തിനു കാത്തു നിൽക്കാതെ അധികാരികൾ നടപടി കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദിവസങ്ങൾക്ക് മുമ്പ് എസ്‌ഡിപിഐ യുടെ പല ബ്രാഞ്ചുകളും പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും തെരുവ് നായ ശല്യത്തിനെതിരെ നടപടി ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല.
ഇനിയും അധികാരികൾ മൗനം തുടർന്നാൽ ശക്തമായ സമര പരിപാടികളുമായി പാർട്ടി മുമ്പോട്ടു വരുമെന്ന് ട്രെഷറെർ നൗഷാദ് കുമ്പള അറിയിച്ചു.
യോഗത്തിൽ സെക്രട്ടറി മുസമ്മിൽ ബദ്രിയ നഗർ, വൈസ് പ്രസിഡന്റ് മൻസൂർ കുമ്പള, ജോയിൻ സെക്രട്ടറി മൊയ്‌ദീൻ കൊടിയമ്മ, അഷ്‌റഫ് സിഎം എന്നിവർ സംബന്ധിച്ചു.
Post a Comment