ജൂനിയർ ഫ്രറ്റേൺസ്; സംസ്ഥാന തല പ്രഖ്യാപനവും പ്രഥമ യൂണിറ്റ് രൂപീകരണവും നടത്തി.
കാസർകോട്(www.truenewsmalayalam.com) : ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ച് വയസ്സിനും പന്ത്രണ്ട് വയസ്സിനുമിടയിൽ പ്രായമുള്ള വിദ്യാർഥികൾക്കായി രൂപീകരിച്ച ജൂനിയർ ഫ്രറ്റേൺസിൻ്റെ സംസ്ഥാന തല പ്രഖ്യാപനം കാസർകോട് ജില്ലയിലെ കണ്ണംകോലിൽ സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ നിർവഹിച്ചു. കണ്ണംകോലിൽ പ്രഥമ യൂണിറ്റ് രൂപീകരണവും നടത്തി.
സാമൂഹികവും ചരിത്രപരവും വികസനപരവുമായ കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂനിയർ ഫ്രറ്റേൺസ് രൂപീകരിച്ചത്. പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ സംഘാടനവും ശാക്തീകരണവുമാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ സനൽ കുമാർ, പി.എച്ച് ലത്തീഫ്, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്, സി.എച്ച് മുത്തലിബ്, ഹമീദ് കക്കണ്ടം, സാഹിദ ഇല്യാസ്, ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് ചെമ്പിരിക്ക എന്നിവർ സംസാരിച്ചു. ജൂനിയർ ഫ്രറ്റേൺസ് കണ്ണംകോൽ യൂനിറ്റിന്റെ പ്രഥമ ഭാരവാഹികളായി അപർണ (ക്യാപ്റ്റൻ), മുഈനുദ്ദീൻ (വൈസ് ക്യാപ്റ്റൻ) എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment