JHL

JHL

കുമ്പള-സീതാംഗോളി-ബദിയടുക്ക-മുള്ളേരിയ റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട അപാകതകളെ ചൂണ്ടിക്കാട്ടി എസ്.ടി.യു പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.

കുമ്പള(www.truenewsmalayalam.com) : കുമ്പള-സീതാംഗോളി-ബദിയടുക്ക-മുള്ളേരിയ റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട അപാകതകളെ  ചൂണ്ടിക്കാട്ടി എസ്.ടി.യു പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.

കൂടാതെ കാസർഗോഡ് ജില്ലാ കളക്ടർ, കുമ്പള പഞ്ചായത് പ്രസിഡന്റ്,സെക്രട്ടറി എന്നിവർക്കും എസ്.ടി.യു നിവേദനം നൽകി.

ഉള്ളടക്കം 

1) 150 കോടിയിലധികം രൂപ ചിലവിട്ട് കുമ്പള മുതൽ മുള്ളേരിയ വരെയുള്ള 30 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിന് തയ്യാറാക്കിയ പദ്ധതി റോഡിൻറെ 0 പോയിൻ്റായ കുമ്പള ടൗണിനെ പാടെ അവഗണിക്കുന്ന വിധത്തിലാണ്. നാഷണൽ ഹൈവേയിൽ നിന്നും കുമ്പള ടൗൺ വഴിയാണ് ബദിയടുക്ക മുള്ളേരിയയി ലേക്ക് റോഡ് നീളുന്നത്. എന്നിട്ടും കുമ്പള ടൗണിനെ ആധുനിക രീതിയിൽ നവീകരിക്കാനോ സൗന്ദര്യവൽക്കരിക്കാനോ പദ്ധതി പ്രകാരം ശ്രമിച്ചിട്ടില്ല. ആവശ്യമായ ഡ്രൈനേജ് സംവിധാനം ഒരുക്കാൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ നടത്തുന്ന പ്രവർത്തികൾ പൂർത്തിയാകുമ്പോൾ ടൗണിൽ ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കും.

2) കുമ്പള മുള്ളേരിയ റോഡ് കടന്നുപോകുന്നത് ഭൂരിഭാഗവും പാറ ഭൂമിയിലൂടെയോ ഉറപ്പുള്ള മണ്ണിലൂടെയോ ആണ്. എന്നിട്ടും പലയിടത്തും ആവശ്യമില്ലാതെ കോൺക്രീറ്റ് പ്രവർത്തികൾ ചെയ്തിട്ടുണ്ട്.

3) സീതാംഗോളി ടൗണിലേക്ക് കടക്കുന്ന പാലം പുതുക്കി പണിതിട്ടില്ല, ആവശ്യമായ വീതി കൂട്ടിയിട്ടില്ല.

4) ആവശ്യമായ പലയിടത്തും ഫുട്പാത്തുകൾ നിർമ്മിച്ചിട്ടുണ്ട്, അവയ്ക്ക് മതിയായ വീതിയില്ല, ഫുട് പാതിൻ്റെ കൈവരികൾ നിലവാരം കുറഞ്ഞവയാണ്.

5) കന്യപ്പടി കഴിഞ്ഞ് തോട്ടം മേഖലയിൽ റോഡിനു മതിയായ വീതിയില്ല. ആവശ്യമായ ഭൂമി ഏറ്റെടുക്കാനോ ഉള്ള ഭൂമി തന്നെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്താനോ ശ്രമിച്ചിട്ടില്ല.

6) 30 കിലോമീറ്റർ ഓളം വരുന്ന റോഡിൻറെ ഇരുവശവും ആവശ്യത്തിലധികം ഭൂമി ഉണ്ടായിരിക്കെ ശാസ്ത്രീയമായി പ്ലാന്റേഷൻ നടത്തി സൗന്ദര്യവൽക്കരിക്കാൻ ശ്രമിച്ചിട്ടില്ല.

7) 2023 ജൂണിനു മുമ്പ് പണിതീർക്കാനുള്ള തിടുക്കത്തിൽ പലയിടത്തും ടാറിങ് അടക്കമുള്ള പ്രവർത്തികൾ നടത്തിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ്.

8) 2023 ജൂൺ 5 വരെ ടാറിങ് പ്രവർത്തികൾ ചെയ്തിട്ടുണ്ട്. ഇത് റോഡിൻറെ ഗുണ നിലവാരത്തെ ബാധിക്കും.


No comments