JHL

JHL

കനത്ത മഴ; റോഡിലേക്ക് മതിൽ തകർന്ന് വീണു.

മൊഗ്രാൽ(www.truenewsmalayalam.com) : നൂറുകണക്കിന് വിദ്യാർത്ഥികളും, കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന മൊഗ്രാൽ മീലാദ് നഗർ ലിങ്ക് റോഡിൽ വീട്ട് പറമ്പിലെ മതിൽ ഇടിഞ്ഞുവീണു. കനത്ത മഴയിൽ മതിൽ തകർന്നത് രാത്രിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്.

 മീലാദ്  നഗർ ലിങ്ക് റോഡിലൂടെ നൂറുകണക്കിന് വിദ്യാർത്ഥികളും, പ്രദേശവാസികളും കാൽനടയായി പോകുന്ന റോഡിലേക്കാണ് രാത്രി മഴയിൽ മതിൽ ഇടിഞ്ഞു വീണത്. മീലാദ് നഗർ ഷാഫിയുടെ വീട്ടു പറമ്പിലെ മതിലാണ് വീണത്. ഇതുവഴിയുള്ള വാഹനഗതാഗതം ഇപ്പോൾ തടസ്സപ്പെട്ടിരിക്കുകയാണ്.


No comments