JHL

JHL

തുടർഭരണം കേരളത്തെ കുട്ടിച്ചോറാക്കി; എ.കെ.എം അഷ്‌റഫ് എം.എൽ.എ.

കുമ്പള(www.truenewsmalayalam.com) : തുടർഭരണം ലഭിച്ചതോടെ കേരളത്തെ ഭരിച്ച്‌ കുട്ടിച്ചോറാക്കാനുള്ള ലൈസൻസാക്കി ഇടതുപക്ഷം മാറ്റിയെന്ന് എകെഎം.അഷ്‌റഫ് എംഎൽഎ പറഞ്ഞു.മഞ്ചേശ്വരം മണ്ഡലം യുഡിഎഫ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ അഴിമതി-ജനദ്രോഹ ഭരണത്തിനെതിരെ കുമ്പള ടൗണിൽ നടത്തിയ അഴിമതി വിരുദ്ധ ജനകീയ സദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ചെയർമാൻ അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു കൺവീനർ മഞ്ചുനാഥ ആൾവ സ്വാഗതം പറഞ്ഞു

നിയമ വിരുദ്ധത തടയാൻ സ്ഥാപിച്ച എഐ ക്യാമറയിൽ നിയമവിരുദ്ധമായ കോടികളുടെ അഴിമതി നടത്തി പുതിയ ചരിത്രം തീർത്ത ഇടത് സർക്കാർ ഇന്ധന-വെള്ളക്കര-വൈദ്യുതി ബില്ലുകളിലും നിത്യോപയോഗ സാധനങ്ങൾക്ക് കുത്തനെ വിലകൂട്ടി കേരളത്തിൽ ചരിത്രങ്ങൾ സൃഷ്ടിക്കുകയാണ്,പാർട്ടി പ്രവർത്തകരാണേൽ പരീക്ഷയും എഴുതാതെ വിജയിപ്പിച്ച്‌ പിൻവാതിലിലൂടെ നിയമനവും നൽകി പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യാജന്മാരെ കുത്തിനിറക്കാൻ മടികാടാത്ത സംസ്ഥാന സർക്കാർ ലോകത്തിന് മുൻപിൽ കേരളത്തിന്റെ അഭിമാനകരമായ വിദ്യാഭ്യാസ-നവോത്ഥാന പാരമ്പര്യത്തെ നാണക്കേടിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എം അബ്ബാസ്, സോമശേഖര ജെ എസ്, എ കെ ആരിഫ്, ബി സോമപ്പ , ലോകനാഥ ഷെട്ടി, ഡി എം കെ മുഹമ്മദ്, ലക്ഷമണ പ്രഭു, സയ്യിദ് ഹാദി തങ്ങൾ, അബ്ദുല്ല മാ ദേരി, അന്തുഞ്ഞി ഹാജി ചിപ്പാർ, ടി എം ശുഹൈബ്, എം പി ഖാലിദ്, സിദ്ധീക് ഒളമുഗർ, ബി എൻ മുഹമ്മദാലി, രവി പൂജാരി, ശാഹുൽ ഹമീദ് ബന്തിയോട്, അഷ്റഫ് സിറ്റിസൻ, യൂസുഫ് ളളുവാർ, അബ്ദുല്ല കണ്ടത്തിൽ, രവി മാസ്റ്റർ, ടി എം ഹമീദലി കന്തൽ, അസീസ് കളത്തൂർ, ജുനൈദ് ഉറുമി, മോഹൻ റൈ, സെഡ് എ കയ്യാർ, വാഹിദ് കുടൽ, സിദ്ധീഖ് ദണ്ഡഗോളി, ബി എ റഹ്മാൻ ആരിക്കാടി, നാസർ മൊഗ്രാൽ, ഷാനിദ് കയ്യം കുടൽ, യൂസഫ് ഹേരൂർ, ഉദയ അബ്ദുൽ റഹ്മാൻ, ജംഷീർ മൊഗ്രാൽ, ഉമ്മർ അപ്പോളൊ , പ്രത്യു രാജ് ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, രാമ കാർള , മോഹൻ റൈ,മുഹമ്മദ് മജൽ, മൻസൂർ കണ്ടത്തിൽ, ബാബു ബന്തിയോട് ഉമേശ് കി ദൂർ ,ദിവാകര , ഇഖ്ബാൽ കളിയൂർ, ആദം ബള്ളൂർ, സക്കീർ സിറന്തട്‌ക്ക തുടങ്ങിയവർ സംബന്ധിച്ചു

No comments