എം.എസ്.സി ക്രിക്കറ്റ് ഐപിഎൽ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ സ്പോർട്സ് ക്ലബ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഐപിഎൽ ക്രിക്കറ്റ് പ്രവചന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
350 ഓളം സ്പോർട്സ് പ്രേമികൾ മത്സരത്തിൽ പങ്കെടുത്തു. 23 പോയിന്റ് നേടി നെല്ലിക്കട്ട സ്വദേശി റഫീഖ് കാട്ടുകൊച്ചി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, തൊട്ടടുത്ത് തന്നെ 22 പോയിന്റ്മായി ചെമനാട് സ്വദേശി നൗഫൽ ഹൈ റേഞ്ച് രണ്ടാം സ്ഥാനം നേടി. മൊഗ്രാൽ സ്പോർട്സ് ക്ലബ് താരവും, മൊഗ്രാൽപുത്തൂർ സ്വദേശിയുമായ ഹാഷിർ തമീമിനാണ് മൂന്നാം സ്ഥാനം.
മൊഗ്രാലിൽ വെച്ച് നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുമെന്ന് മൊഗ്രാൽ സ്പോർട്സ് ക്ലബ് ക്രിക്കറ്റ് ടീം ഭാരവാഹികൾ അറിയിച്ചു.
Post a Comment