വികസനത്തിന്റെ പേരിൽ പരിസ്ഥിതി നശീകരണം അനുവദിക്കരുത്; മൊഗ്രാൽ ദേശീയവേദി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി മൊഗ്രാൽ പുഴയോരത്ത് വ്യാപകമായി കണ്ടൽക്കാടുകൾ നശിപ്പിക്കുകയാണ്. ഇത് അനുവദിച്ചു കൊടുക്കരുത്. പരിസ്ഥിതി നിയമങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരത്തിൽ പരിസ്ഥിതി നശീകരണത്തിന് കാരണമാകുന്നത്. ഇത് ഭരണകൂടങ്ങൾ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ്. പരിസ്ഥിതി നശീകരണം കൊണ്ട് വലിയ ദുരന്തങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. അതുകൊണ്ടുതന്നെ ലോക പരിസ്ഥിതി ദിനത്തിലെ പ്രസക്തി ഭരണകൂടങ്ങൾ ഉൾക്കൊള്ളണമെന്നും ചർച്ച യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ദേശീയവേദി മുൻ പ്രസിഡണ്ട് ടി കെ അൻവർ വിഷയം അവതരിപ്പിച്ചു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ടി കെ ജാഫർ സ്വാഗതവും, ട്രഷറർ മുഹമ്മദ് സ്മാർട്ട് നന്ദിയും പറഞ്ഞു.
എം എം റഹ്മാൻ, റിയാസ് കരീം, വിജയകുമാർ, അഷ്‌റഫ് പെർവാഡ്, അബ്ദുള്ളകുഞ്ഞി നട്പ്പളം, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, മുഹമ്മദ് അബ്ക്കോ, മുഹമ്മദ് മൊഗ്രാൽ ഇബ്രാഹിം ഖലീൽ,മുഹമ്മദ് അഷ്‌റഫ് സാഹിബ്,ടി എ ജലാൽ, എം എ ഇക്ബാൽ, എം എസ് മുഹമ്മദ് കുഞ്ഞി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Post a Comment