കൊടിയമ്മ സി.എച്ച് ഗ്രന്ഥാലയത്തിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി
കുമ്പള(www.truenewsmalayalam.com) : പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19-മുതൽ ഐ.വി ദാസിന്റെ ജൻമ ദിനമായ ജൂലൈ 7 വരെ ആചരിക്കപ്പെടുന്ന വായനാ പക്ഷാചരണത്തിന് കൊടിയമ്മ സി.എച്ച് മുഹമ്മദ്കോയ സ്മാരക ഗ്രന്ഥാലയത്തിൽ തുടക്കമായി.
ലൈബ്രറി പ്രസിഡന്റ് അശ്രഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗവും ജില്ലാ ലൈ ബ്രറി കൗൺസിൽ അംഗവുമായ ജമീലാസിദീഖ് ഉൽഘാടനം ചെയ്തു.
ഗിരിഷ് ചെറുവത്തൂർ പി.എൻ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൽ കാദർ വിൽ റോഡി ,ഹരിഷ് മാസ്റ്റർ ,ധന്യ ടീച്ചർ, അബ്ദുല്ല ഇച്ചിലമ്പാടി, സിദ്ധീഖ് ദണ്ഡഗോളി,ഇബ്രാഹിം കൊടിയമ്മ, ബി പി അബ്ദുൽ റഹ്മാൻ , ഐ കെ ബഷീർ കൊടിയമ്മ,സിദ്ദീഖ് ചെങ്കിനടുക്കം,അഹ്മദ് നൗഫൽ, എം.ബി അബാസ്, റംഷാദ് കൊടിയമ്മ, പ്രസംഗിച്ചു
എസ്.എസ്എൽ സി , ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും വിതരണംചെയ്തു.
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സദസ്സ് , ബാലവേദി കുട്ടുകാരുടെ ഒത്തുചേരൽ, അമ്മ വായന പദ്ധതി സമാരംഭം, ബഷീർ അനുസ്മരണം എന്നിവ സംഘടിപ്പിക്കും.
Post a Comment