JHL

JHL

എൻസിപി യുടെ ഇരുപത്തിയഞ്ചാം വാർഷികം; ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു

കാസർഗോഡ്(www.truenewsmalayalam.com) : എൻസിപി, യുടെ ഇരുപത്തിയഞ്ചാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി കാസർഗോഡ് ജനറൽ ആശുപത്രിയിലെ പാവപ്പെട്ട നൂറിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എൻസിപി.പ്രവർത്തകർ സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്തു.

 എൻ സി പി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി കാസർഗോഡ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കാസർഗോഡ് ജനറൽ ആശുപത്രിയിൽ നടന്ന ഭക്ഷണ വിതരണ പരിപാടി  എൻ സി പി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് കെരിം ചന്തേര ഉദ്ഘാടനം ചെയ്തു.

 എൻസിപി കാസർഗോഡ് ബ്ലോക്ക് പ്രസിഡൻ്റ് ഉബൈദുള്ള  കടവത്ത് അധ്യക്ഷത വഹിച്ചു.

  ജില്ലാ വൈസ് പ്രസിഡൻ്റുമാരായ. ടി ദേവദാസ്, രാജു കൊയ്യാൻ.ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം, ജനറൽ സെക്രട്ടറിമാരായ ദാമോദരവള്ളിക, സുബൈർ പടുപ്പ്. സുകുമാരൻ ഉദിനൂർ, എ ടി വിജയൻ, സിദ്ദീഖ് കൈകമ്പം. മഞ്ചേശ്വരം  ബ്ലോക്ക് പ്രസിഡൻ്റ് മഹ്മൂദ് കൈകമ്പം, തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡൻ്റ് നാരായണൻ മാസ്റ്റർ, ഖദീജ മൊഗ്രാൽ, ഇബ്രാഹീംതുരുത്തി, മുഹമ്മദ്ആനബാഗിലു, സമീർ അണങ്കൂർ' എൻ വൈസി ജില്ലാ ഭാരവാഹികളായ ശാഫി സുഹ്രി. രാഹുൽ നിലങ്കര. ഷഫീഖ് സുഹ്രി. അബ്ബാസ് പട്ട്ല' ഖാലിദ് മല്ലം.റഫീഖ് മൈമൂൺ നഗർ.സുജാത ഫോർട്ട്റോഡ്.ഹമീദ് പേരാൽ. ഫൗസിയ. ഷിനി ജൈസൻ. ഇന്ദിര. പ്രവിൺരാജ്.രാജേഷ്. അബ്ദുൽറഹിമാൻ ആജി ഉപ്പള.  ഇബ്രാഹിം  ആജി. ലെത്തീഫ്മൊഗ്രാൽ. തുടങ്ങിയവർ പ്രസംഗിച്ചു.

 ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ സ്വാഗതം പറഞ്ഞു.

No comments