മഞ്ചേശ്വരം സി.എച്.സി യിൽ എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി.
മഞ്ചേശ്വരം(www.truenewsmalayalam.com) : സൂപ്പർ നുമറി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, ജെ.പി.എച്.എൻ തസ്തികയിൽ ഒഴിവുകൾ നികത്തുക, പി.എച്ച്.എൻ തസ്തികയിലേക്ക് പ്രമോഷൻ സമയബന്ധിതമായി അനുവദിക്കുക, സ്പെഷ്യൽ റൂൾ ഭേദഗതി ഉടനെ യാഥാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ യൂണിയൻ മഞ്ചേശ്വരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രകടനം നടത്തി.
എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം ഹകീം കമ്പാർ ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിൻ സെക്രട്ടറി നിതിൻ ഗോപാലൻ അധ്യക്ഷത വഹിച്ചു. അഖിൽ കെ സ്വാഗതം പറഞ്ഞു ,സൗമ്യ പ്രസംഗിച്ചു
Post a Comment