JHL

JHL

ബന്തിയോട് സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ.

കുമ്പള(www.truenewsmalayalam.com)  : ബന്തിയോട് സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ.

 കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിഷ്ണു ആണ് അറസ്റ്റിലായത്.

ഇയാളാണ് അബ്ദുല്‍ റശീദി (40) നെ കുത്തിവീഴ്ത്തിയതെന്ന് പൊലീസ് പറഞ്ഞു.

മുഖത്തും നെഞ്ചിനും തോളിനും കുത്തേറ്റ യുവാവ് മംഗ്‌ളൂറിലെ യൂനിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

 യുവാവ് അബോധാവസ്ഥയിലായതിനാൽ പിതാവ് ഇസ്മാഈലിന്റെ പരാതിയിലാണ് കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 പ്രദേശവാസിയായ ചന്തുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വിവരം ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. വെട്ടേറ്റ യുവാവിന്റെ മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.

ലഹരി മാഫിയ സംഘത്തില്‍ പെട്ടവരാണ് യുവാവിനെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് വീട്ടുകാരും പ്രദേശവാസികളും ആരോപിച്ചത്.

No comments