JHL

JHL

വിദ്യാഭ്യാസ മേഖലകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്ന ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയുടെ പ്രവർത്തനം അഭിനന്ദനാർഹം; എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ

ഉപ്പള(www.truenewsmalayalam.com) :  വിദ്യാഭ്യാസ മേഖലകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവരെ  സമൂഹത്തിൻറെ മുൻ നിരയിൽ എത്തിക്കാൻ  ദുബായ് മലബാർ കലാ സാംസ്കാരിക വേദിനടത്തുന്ന പ്രവർത്തനം വർത്തമാനകാലത്ത് ഏറെ പ്രശംസനീയമെന്ന്  എ കെ എം അഷ്‌റഫ്‌ എംഎൽഎ അഭിപ്രായപെട്ടു.

ദുബായ് മലബാർ കലാസംസ്കാരിക വേദി മുൻമന്ത്രി ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിൽ ബാച്ചിലേഴ്സ് കമ്പ്യൂട്ടർ അപ്പിളികെഷൻ കോഴ്സിനു പഠിക്കുന്ന ഒരു പെൺകുട്ടിക്ക് മൂന്നുവർഷക്കാലത്തെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു നടത്തുന്ന പരിപാടിയുടെ ബ്രൗഷർ വാണിജ്യ പ്രമുഖൻ ഗഫൂർ എരിയാലിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

എ കെ.ആരിഫിന്റെ അധ്യക്ഷതയിൽ മെക്സിക്കൻ റെസ്റ്റോറന്റ് ഉപ്പയിൽ നടന്ന ചടങ്ങിൽ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്അംഗം  മുംതാസ് സമീറ, മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൻ  ഇർഫാന ഇക്ബാൽ, ബി എൻ മുഹമ്മദ്‌ അലി സത്തർ ആരിക്കാടി. കെ എഫ് ഇക്ബാൽ, മജീദ്  ആസിഫ്, നൂർ ജമാൽ  തുടങ്ങിയവർ സംസാരിച്ചു. 

കെ വി യുസഫ് നന്ദി പറഞ്ഞു

No comments